കൊട്ടോടി ഗവ.ഹയര്‍സെക്കണ്ടറി സ്‌കൂള്‍ 1984-85 എസ്എസ്എല്‍സി ബാച്ച് ഓണാഘോഷം സംഘടിപ്പിച്ചു

രാജപുരം : കൊട്ടോടി ഗവ.ഹയര്‍സെക്കണ്ടറി സ്‌കൂള്‍ 1984-85 എസ്എസ്എല്‍സി ബാച്ച് കൂട്ടായ്മ പൂടംങ്കല്ല് പൈനിക്കര ജോയ്‌സ് ഹോം സ്റ്റേയില്‍ ഒരു ദിവസത്തെ ഓണാഘോഷം സംഘടിപ്പിച്ചു. കോര്‍ഡിനേറ്റര്‍ സി.ജെ.ചാക്കോ സ്വാഗതം പറഞ്ഞു. കോളിച്ചാല്‍ ലയണ്‍സ് ക്ലബ് മുന്‍ പ്രസിഡന്റ് സെബാസ്റ്റിയന്‍ ജോര്‍ജ് ഉദ്ഘാടനം ചെയ്തു.

കൂട്ടായ്മ പ്രസിഡന്റ് രവീന്ദ്രന്‍ കൊട്ടോടി അധ്യക്ഷത വഹിച്ചു. കോര്‍ഡിനേറ്റര്‍ മേരിക്കുട്ടി, ടി.ദാമോദരന്‍, സിസിലി, ഷാജി ചമ്പക്കര, ത്രേസ്യാമ്മ എന്നിവര്‍ സംസാരിച്ചു.ഇ.ബാലകൃഷ്ണന്‍, ചന്ദ്രന്‍ മാവുങ്കാല്‍ എന്നിവര്‍ ഗാനാലാപനം നടത്തി.വിവിധ കായിക മത്സരങ്ങളില്‍ വിജയിച്ചവര്‍ക്ക് വിമുക്ത ഭടന്‍ ബേബി പള്ളിക്കുന്നേല്‍ സമ്മാന വിതരണം നടത്തി. തമ്പാന്‍ മുല്ലച്ചേരി നന്ദി പറഞ്ഞു. തുടര്‍ന്ന് ഓണസദ്യ നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *