എന്‍ എസ് എസ് ഓണാഘോഷ പരിപാടിയില്‍ ആദരവും അനുമോദാനവും

പാലക്കുന്ന് : എന്‍ എസ് എസ് കരയോഗത്തിന്റെയും വനിതാ സമാജത്തിന്റെയും നേതൃത്വത്തില്‍ ഓണാഘോഷം നടത്തി.ശ്രീ ശക്തി ഓഡിറ്റോറിയത്തില്‍ പ്രസിഡന്റ് എ. രാഘവന്‍ നായര്‍ അധ്യക്ഷനായി. കരയോഗം അംഗം അഡീഷണല്‍ എസ്. പി. ബാലകൃഷ്ണന്‍നായരെ ആദരിച്ചു. അംഗങ്ങളുടെ മക്കളില്‍ എസ്എസ്എല്‍ സി, പ്ലസ് 2 പരീക്ഷയില്‍ മുഴുവന്‍ എ പ്ലസ് നേടിയ കുട്ടികളെ ഉപഹാരവും ക്യാഷ് അവാര്‍ഡും നല്‍കി അനുമോദിച്ചു. സെക്രട്ടറി എം. ഗംഗധാരന്‍ നായര്‍, കെ. ജ്യോതി രോഹിണി,വനിതാ സമാജം പ്രസിഡന്റ് കെ. ജി. പ്രസന്ന , സെക്രട്ടറി കെ. സി. ബിന്ദു എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *