കാഞ്ഞങ്ങാട്-പാണത്തൂര്‍ സംസ്ഥാന പാതയില്‍ പൂടുംകല്ല് മുതല്‍ പാണത്തൂര്‍ ചിറങ്കടവ് വരെയുള്ള ഭാഗത്തെ നവീകരണത്തിലെഅനാസ്ഥയ്‌ക്കെതിരെ ഒക്ടോബര്‍ 2 ന് രാവിലെ ചക്രസ്തംഭന സമരവും, ഏകദിന ഉപവാസവും സംഘടിപ്പിക്കും

രാജപുരം : കാഞ്ഞങ്ങാട്-പാണത്തൂര്‍ സംസ്ഥാന പാതയില്‍ പൂടുംകല്ല് മുതല്‍ പാണത്തൂര്‍ ചിറങ്കടവ് വരെയുള്ള ഭാഗത്തെ നവീകരണത്തിലെ അനാസ്ഥയ്‌ക്കെതിരെ ഒക്ടോബര്‍ 2 ന് രാവിലെ ചക്രസ്തംഭന സമരവും, ഏകദിന ഉപവാസവും സംഘടിപ്പിക്കും. കരാര്‍ കാലാവധി അവസാനിച്ചിട്ടും റോഡ് നവീകരണം അനന്തമായി നീളുന്നതില്‍ പ്രതിഷേധിച്ച് മലനാട് വികസന സമിതിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച സമരപ്രഖ്യാപന കണ്‍വന്‍ഷനിലാണ് തീരുമാനം. കണ്‍വന്‍ഷന്‍ പനത്തടി പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന പ്രസാദ് ഉദ്ഘാടനം ചെയ്തു. മലനാട് വികസന സമിതി ചെയര്‍മാന്‍ ആര്‍.സൂര്യനാരായണ ഭട്ട് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം ഷിനോജ് ചാക്കോ മുഖ്യാതിഥിയായി , കള്ളാര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രീയ ഷാജി, പനത്തടി പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.എം.കുര്യാക്കോസ്, മലനാട് വികസന സമിതി ചെയര്‍ മാന്‍ കെ.ജെ.സജി, ജനറല്‍ സെക്രട്ടറി ബി.അനില്‍ കുമാര്‍, അജി ജോസഫ്, കൂക്കള്‍ രാഘവന്‍, ഫാ ജോസ് കളത്തിപറമ്പില്‍, രാജീവ് തോമസ്. എം കുഞ്ഞമ്പു നായര്‍ അഞ്ജനമുക്കൂട്, സുനില്‍ മാടക്കല്‍ എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *