ഓള്‍ കേരള ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷന്‍ രാജപുരം യൂണിറ്റ് വാര്‍ഷിക സമ്മേളനം പനത്തടി വ്യാപാര ഭവനില്‍ നടന്നു

രാജപുരം:ഓള്‍ കേരള ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷന്‍ രാജപുരം യൂണിറ്റ് വാര്‍ഷിക സമ്മേളനം പനത്തടി വ്യാപാര ഭവനില്‍ വെച്ച് നടന്നു.യൂണിറ്റ് പ്രസിഡന്റ് സണ്ണി മാണിശ്ശേരിയുടെ അധ്യക്ഷതയില്‍ രാജപുരം മേഖലാ പ്രസിഡന്റ് അനില്‍ അപ്പൂസ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി ഹരീഷ് പാലക്കുന്ന് മുഖ്യപ്രഭാഷണം നടത്തി. മേഖലാ സെക്രട്ടറി രാജീവന്‍ സ്‌നേഹ സംഘടന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജില്ലാ പ്രസിഡണ്ട് കെ . സി . എബ്രഹാം , ജില്ലാ സെക്രട്ടറി സുഗുണന്‍ ഇരിയ , വനിതാ ജില്ലാ കോഡിനേറ്റര്‍ രമ്യ രാജീവന്‍, ജില്ലാ ട്രഷറര്‍ പി.ടി. സുനില്‍കുമാര്‍, മേഖലട്രഷറര്‍ .കെ ജെ ബിനു എന്നിവര്‍ സംസാരിച്ചു. യൂണിറ്റ് സെക്രട്ടറി റെനി ചെറിയാന്‍ വാര്‍ഷിക റിപ്പോര്‍ട്ടും ട്രഷറര്‍ വിനുലാല്‍ വരവ് ചിലവ് കണക്കും അവതരിപ്പിച്ചു. യൂണിറ്റ് സെക്രട്ടറി റെനി ചെറിയാന്‍ സ്വാഗതവും യൂണിറ്റ് വൈസ് പ്രസിഡന്റ് പ്രശാന്ത് മോണാലിസ നന്ദിയും പറഞ്ഞു. കാഞ്ഞങ്ങാട് പാണത്തൂര്‍ ദേശീയപാതയുടെ പണി ഉടന്‍ പൂര്‍ത്തീകരിക്കുക ജില്ലയില്‍ എയിംസ് അനുവദിക്കുക എന്നിവ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.പുതിയ ഭാരവാഹികള്‍:സണ്ണി മാണിശ്ശേരി (പ്രസിഡന്റ്),വിനുലാല്‍ പനത്തടി (സെക്രട്ടറി), പ്രശാന്ത് മോണാലിസ (ട്രഷറര്‍).

Leave a Reply

Your email address will not be published. Required fields are marked *