ജില്ലയിലെ ഏറ്റവും വലിയ മയക്കുമരുന്ന് വേട്ട; ഒരാള്‍ അറസ്റ്റില്‍

സെപ്റ്റംബര്‍ 20 ന് മേല്‍പ്പറമ്പ് ഇന്‍സ്‌പെക്ടര്‍ സന്തോഷ് , മഞ്ചേശ്വരം സബ് ഇന്‍സ്‌പെക്ടര്‍ നിഖില്‍, എന്നിവരുടെ നേതൃത്വത്തില്‍ പത്തോഡിയിലെ അസ്‌കര്‍ അലിയുടെ വീട് റൈഡ് ചെയ്യുകയും മയക്കുമരുന്ന് പിടിച്ചെടുക്കുകയും അസ്‌കര്‍ അലിയെ അറസ്റ്റ് ചെയ്തു ചെയ്യുകയും ചെയ്തിട്ടുണ്ടെന്നജില്ലാ പോലിസ് മേധാവി ഡി. ശില്‍പ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു ഇയാളുടെ വീട്ടില്‍ മയക്കുമരുന്നു സൂക്ഷിച്ചിട്ടുണ്ടെന്ന രഹസ്യവിവരത്തിന്റെ ‘ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്. ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് സ്‌ക്വഡ് അംഗങ്ങളായ നിജിന്‍ കുമാര്‍ , രജീഷ് കാട്ടാമ്പള്ളി എന്നിവരുടെ നിരീക്ഷണത്തിലായിരുന്നു പ്രതിയുടെ വീടും പരിസരവും.അസ്‌കരലിയുടെ വീട്ടില്‍ നിന്ന് പിടിച്ചെടുത്ത സാധനങ്ങള്‍: MDMA 3 കിലോഗ്രാം 409 ഗ്രാം ഗ്രീന്‍ ഗഞ്ച: 640 ഗ്രാം കോക്കെയ്ന്‍: 96.96 ഗ്രാം കാപ്സ്യൂളുകള്‍: 30 ഏണ്ണo ഈ മയക്കുമരുന്നുകളുടെ ഉറവിടം കണ്ടെത്താന്‍ അന്വേഷണം തുടരുകയാണ്, ഇതില്‍ ഉള്‍പ്പെട്ട കൂടുതല്‍ പ്രതികളെ കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമായിട്ടുണ്ടെങ്കിലും കേസിന്റെ അന്വേഷണം പുരോഗമിക്കുന്നതിനാല്‍ തല്‍ക്കാലം വിവരങ്ങള്‍ പരസ്യപ്പെടുത്താന്‍ സാധ്യമല്ലാത്തതാണെന്ന് ജില്ലാ പൊലീസ് മേധാവി പറഞ്ഞു.SHO സന്തോഷ് (മെല്‍പറമ്പ). എസ്ഐ നിഖില്‍ (മഞ്ചേശ്വരം) SCPO പ്രതീഷ് ഗോപാല്‍ (എസ്ബി കാസര്‍ഗോഡ്). SCPIപ്രദീപന്‍ (മെല്‍പറമ്പ) WPCPO വന്ദന (മഞ്ചേശ്വരം) എ.എസ്.ഐ മധു (മഞ്ചേശ്വരം)എ.എസ്.ഐ പ്രസാദ് (വിദ്യാനഗര്‍)’SCPO ധനേഷ് (മഞ്ചേശ്വരം)എ.എസ്.ഐ സുമേഷ് രാജ് (മഞ്ചേശ്വരം)സിപിഒ നിതീഷ് (മഞ്ചേശ്വരം)സിപിഒ പ്രഷോബ് (മഞ്ചേശ്വരം)സിപിഒ നിതിന്‍ (മഞ്ചേശ്വരം)എസ്ഐ സലീം (മഞ്ചേശ്വരം) എന്നിവര്‍ റെയ്ഡില്‍ പങ്കെടുത്തു കാസര്‍കോട് ജില്ലയുടെ ചരിത്രത്തില്‍ ഏറ്റവും വലിയ മയക്കുമരുന്ന് വേട്ടയാണ് ഇത്.

Leave a Reply

Your email address will not be published. Required fields are marked *