രാജപുരം ഹോളി ഫാമിലി എച്ച് എസ് എസ് സില്‍വര്‍ ജൂബിലിയുടെ ഭാഗമായി പൂര്‍വ്വ മനേജര്‍ പി ടി എ പ്രസിഡന്റ് അധ്യാപക അധ്യപകേതരവിദ്യാര്‍ത്ഥി സംഗമം സംഘടിപ്പിച്ചു

രാജപുരം: രാജപുരം ഹോളി ഫാമിലി ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഹയര്‍സെക്കന്‍ഡറി വിഭാഗത്തിന്റെ സില്‍വര്‍ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി പൂര്‍വ്വ മാനേജര്‍, പിടിഎ പ്രസിഡന്റുമാര്‍, പ്രധാന അധ്യാപകര്‍, അധ്യാപക- അധ്യാപകേതര ജീവനക്കാര്‍ , വിദ്യാര്‍ത്ഥി സംഗമം സംഘടിപ്പിച്ചു.

സ്‌കൂള്‍ മാനേജര്‍ ഫാദര്‍ ജോസഫ് അരിച്ചിറ അധ്യക്ഷത വഹിച്ചു. സ്‌കൂളിന്റെ ആദ്യ മാനേജര്‍ ഫാദര്‍ മാത്യു ഏറ്റിയേപ്പള്ളില്‍ ഉദ്ഘാടനംചെയ്തു.പ്രശസ്ത കലാകാരന്‍ പ്രതീഷ് കലാഭവന്‍വിശിഷ്ടാതിഥിയായി പങ്കെടുക്കുകയും കലാപരിപാടികള്‍ അവതരിപ്പിക്കുകയും ചെയ്തു. ചടങ്ങില്‍ പൂര്‍വ്വ മാനേജര്‍മാരെയും പൂര്‍വ്വ പിടിഎപ്രസിഡന്റുമാരെയും, പൂര്‍വ്വ പ്രധാന അധ്യാപകരെയും പൂര്‍വ്വ അധ്യാപക – അധ്യാപകേതര ജീവനക്കാരെയും വിവിധ കര്‍മ്മമേഘലകളില്‍ മികവു പുലര്‍ത്തിയ പൂര്‍വ്വ വിദ്യാര്‍ത്ഥികളെയും ആദരിച്ചു.പ്രിന്‍സിപ്പല്‍ ജോബി ജോസഫ് ജൂബിലി പ്രോജക്ടുകളും പ്രോഗ്രാമുകളും അവതരിപ്പിച്ചു.

ആദ്യ പ്രിന്‍സിപ്പല്‍ കെ. ടി മാത്യു, ആദ്യ പിടിഎ പ്രസിഡന്റ് പി ജെ തോമസ് പൂഴിക്കാലായില്‍ , പ്രോഗ്രാം കോഡിനേറ്റര്‍ എ എം സാലു, ഹെഡ്മാസ്റ്റര്‍മാരായ സജി മാത്യു, കെ ഒ എബ്രഹാം, മുന്‍ പ്രിന്‍സിപ്പാള്‍ ഫിലോമിന സി.ജെ ,മുന്‍ പിടിഎ പ്രസിഡന്റ് മാരായ റ്റി.യു മാത്യു, ഒ ജെ മാത്യു പി ടി എ പ്രസിഡന്റ് പ്രഭാകരന്‍ കെ എ, എന്നിവര്‍ പ്രസംഗിച്ചു . തുടര്‍ന്ന് പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടന രൂപികരിച്ചു. അഡ്വ. ഷാലു മാത്യു വിനെപൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനയുടെ പ്രസിഡന്റായും, ബേബി പ്രസന്നയെ സെക്രട്ടറിയായും തിരഞ്ഞെടുത്തു. ഉച്ചയ്ക്ക് സ്‌നേഹവിരുന്നോടെ സംഗമം സമാപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *