63-ാംമത് ഹോസ്ദുര്‍ഗ്ഗ് ഉപജില്ല കേരള സ്‌കൂള്‍ കലോത്സവം സംഘാടക സമിതിരൂപികരണം സെപ്റ്റംബര്‍ 24 ന് ചൊവ്വാഴ്ച ഉച്ചയ്ക്ക് 3.30 ന് മാലക്കല്ല് സെന്റ് മേരീസ് എ യു പി സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടക്കും

രാജപുരം: 2024-25 വര്‍ഷത്തെ ഹോസ്ദുര്‍ഗ്ഗ് ഉപജില്ല കേരള സ്‌കൂള്‍ കലോത്സവം മലയോരമേഖലയിലെ സിരാകേന്ദ്രമായ മാലക്കല്ല് സെന്റ് മേരീസ് എയുപി സ്‌കൂളിന്റെയും, കള്ളാര്‍ എ എല്‍ പി സ്‌കൂളിന്റെയും ആഭിമുഖ്യത്തില്‍ നടക്കുകയാണ്.കലോത്സവത്തിന്റെ മികവാര്‍ന്ന നടത്തപ്പിനുള്ള വിപുലമായ സംഘാടക സമിതി രൂപികരണ യോഗം സെപ്റ്റംബര്‍ 24 ന് ചൊവ്വാഴ്ച്ച 3.30 ന് മാലകല്ല് സെന്റ് മേരീസ് എയുപി സ്‌കൂളില്‍ ഇ ചന്ദ്രശേഖരന്‍ എം എല്‍ എ ഉദ്ഘാടനം ചെയ്യും.

Leave a Reply

Your email address will not be published. Required fields are marked *